ലഘു വിവരണം
അക്ഷരങ്ങളിലൂടെ ആത്മീയാനുഭൂതി പകർന്നു നൽകുന്ന ഉള്ളറിവിൻ്റെ ചെപ്പ് തുറക്കുന്ന മാസികയാണ് മസ്ഹറുൽ ഇർഫാൻ മാസിക. സൃഷ്ടിയുടെ യഥാർത്ഥ്യത്തെ ബോധ്യപ്പെടുത്തി സ്രഷ്ടാവിൻ്റെ മാഹാത്മ്യത്തെ പരിചയപ്പെടുത്തി തരുന്ന സമുന്നത വൈജ്ഞാനിക മേഖലയിലേക്ക് വെളിച്ചം വീശുന്ന അക്ഷരക്കൂട്ടങ്ങളുടെ സമാഹാരമാണീ മാസിക. ഇരുപതാം നൂറ്റാണ്ടിലെ ആത്മീയ പരിഷ്കർത്താവ് ഹൈദരബാദിലെ ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് നൂരി ശാഹ് തങ്ങളുടെ (റ) ആശീർവാദത്തോടെ 1975 ൽ തുടക്കം കുറിച്ച കേരളഞ്ഞിലെ ആദ്യത്തെ ആത്മീയ മാസികയാണിത്. ദീനീ വിഷയങ്ങൾക്ക് മുൻതൂക്കം നൽകി ലളിതമായ ശൈലിയിലൂടെ വായനക്കാരന് നന്മയുടെ വെളിച്ചവും ദിവ്യാനുഭൂതിയും പകർന്ന് നൽകുന്ന മസ്ഹറുൽ ഇർഫാൻ മാസിക ഡിജിറ്റൽ വായനക്ക് സൗകര്യമൊരുക്കുന്നു.
കൂടുതൽ വായിക്കുക